ലക്ഷദ്വീപിൽ കൂറ്റൻ ജയിൽ നിർമിക്കാൻ രഹസ്യ നീക്കം

കവരത്തി:ലക്ഷദ്വീപിലെ കവരത്തിയില്‍ കൂറ്റന്‍ ജയില്‍ നിര്‍മ്മിക്കാന്‍ തീരുമാനം . ജില്ലാ ജയില്‍ നിര്‍മിക്കാനാണ് ഭരണകൂടത്തിന്‍റെ നീക്കം. ജയില്‍ നിര്‍മാണത്തിനായി 26 കോടി രൂപയുടെ ടെണ്ടര്‍ ക്ഷണിച്ചു.

കവരത്തി ദ്വീപിന്‍റെ തെക്കുഭാഗത്തായാണ് പുതിയ ജയില്‍ നിര്‍മിക്കുക. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്‍റെ നടപടികളുടെ തുടര്‍ച്ചയാണിത്. ജയില്‍ നിര്‍മാണത്തിന് ഇ -ടെണ്ടര്‍ വിളിച്ചു. നവംബര്‍ 8ആം തിയ്യതിയാണ് ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി .

ജയില്‍ നിര്‍മിക്കാനായി തെരഞ്ഞെടുത്തിട്ടുള്ള സ്ഥലത്തിന്‍റെ ഉടമകള്‍ പോലും ഇ – ടെണ്ടര്‍ വാര്‍ത്ത പുറത്തുവരുമ്പോള്‍ മാത്രമാണ് സംഭവമറിയുന്നത്. അതെ സമയം കവരത്തിയിലും ആന്ത്രോത്തിലും ചെറിയ ജയിലുകളുണ്ട്. ഇവിടെ കുറ്റവാളികൾ പോലും ഇല്ല എന്നതാണ് മറ്റൊരു പ്രത്യേകത. മറ്റ് ദ്വീപുകളിലെ പൊലീസ് സ്റ്റേഷനുകളോട് ചേര്‍ന്നും ചെറിയ തടവറകളുണ്ട്. ഇതെല്ലാം നിലനില്‍ക്കെയാണ് അഡ്മിനിസ്ട്രേറ്റര്‍ പുതിയ കൂറ്റന്‍ ജയില്‍ നിര്‍മാണത്തിനൊരുങ്ങുന്നത് .

 

Top