ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ദ്വീപ് സന്ദര്‍ശനം ഒരു ദിവസത്തേക്ക് നീട്ടി

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ ലക്ഷദ്വീപ് സന്ദര്‍ശനം ഒരു ദിവസത്തേയ്ക്ക് നീട്ടി. അഹമ്മദാബാദില്‍ നിന്ന് ഇന്ന് രാവിലെ കൊച്ചിയില്‍ എത്തിയ ശേഷം ഉച്ചയോടെ അഗത്തിയില്‍ എത്താനായിരുന്നു നേരത്തെയുള്ള തീരുമാനം.

ഔദ്യോഗിക തിരക്കുകള്‍ മൂലം അഡ്മിനിസ്‌ടേറ്റര്‍ ഇന്ന് രാത്രിയോടെ മാത്രമാകും കൊച്ചിയില്‍ എത്തുക. തുടര്‍ന്ന് നാളെ രാവിലെയാകും അഗത്തിയിലേക്ക് പോകുക. ഒരാഴ്ച നീളുന്ന സന്ദര്‍ശനത്തിനിടെ നിലവില്‍ നടപ്പാക്കുന്ന ഭരണപരിഷ്‌കാരങ്ങളുടെ പുരോഗതി വിലയിരുത്തും.

പ്രതിഷേധ സാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ വൈ കാറ്റഗറി സുരക്ഷായാണ് പ്രഫുല്‍ പട്ടേലിന് അനുവദിച്ചത്. ഇത്തവണ പ്രത്യേക വിമാന യാത്ര ഒഴിവാക്കിയിട്ടുണ്ട്.

 

Top