കടൽ താണ്ടി ദ്വീപിലും വിജയക്കൊടി പാറിച്ച് എസ്.എഫ്.ഐയുടെ തകർപ്പൻ മുന്നേറ്റം . . .

ലക്ഷദ്വീപ്: ആന്ത്രോത്ത് ദ്വീപില്‍ എസ്എഫ്‌ഐയുടെ ചരിത്രനേട്ടം.

പിഎം സയ്യിദ് കാലിക്കറ്റ് സര്‍വ്വകലാശാല സെന്ററില്‍ നിന്ന് 16 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എസ്എഫ്‌ഐ സ്ഥാനാര്‍ഥി എല്‍.മുഹമ്മദ് സാദിഖ് അലി ജയിച്ചത്. യുയുസി സ്ഥാനത്തേക്കാണ് സാദിഖിനെ തെരഞ്ഞെടുത്തിരിക്കുന്നത്.

എന്‍എസ്‌യുഐ വര്‍ഷങ്ങളായി വിജയിക്കുന്ന സീറ്റിലാണ് എസ്എഫ്‌ഐ ഇത്തവണ സാദിഖ് അലിയെ മത്സരിപ്പിച്ചത്.

ലക്ഷദ്വീപിലെ വിദ്യാര്‍ത്ഥികള്‍ക്കായി എസ്എഫ്‌ഐ നടത്തിയ ഇടപെടലുകള്‍ക്ക് ലഭിച്ച അംഗീകാരമാണ് ഈ വിജയമെന്ന് എസ്എഫ്‌ഐ കേന്ദ്രകമ്മറ്റി അംഗം ലിന്റോ ജോസഫ് അഭിപ്രായപ്പെട്ടു.

ലക്ഷദ്വീപിലെ വിദ്യാര്‍ത്ഥികളുടെ കേരളത്തിലേക്കുള്ള യാത്രാപ്രശ്‌നങ്ങളും മറ്റും എസ്എഫ്‌ഐ ഇടപെട്ട് പരിഹരിച്ചിരുന്നു.

Top