നെടുമ്പാശേരിയിൽ ലക്ഷങ്ങളുടെ സ്വ‍ർണവേട്ട; മൂന്ന് പേർ അറസ്റ്റിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ ലക്ഷങ്ങളുടെ സ്വ‍ർണവേട്ട. സ്വർണവുമായി മൂന്ന് പേരാണ് പിടിയിലായത്. ദുബായിൽ നിന്ന് എത്തിയ മൊയ്‌നുദ്ദീൻ ആണ് പിടിയിൽ ആയവരിൽ ഒരാൾ. ഇയാൾ പാലക്കാട്‌ സ്വദേശിയാണ്. 47 ലക്ഷം രൂപ വില വരുന്ന 1156 ഗ്രാം സ്വർണമാണ് ഇയാൾ ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.

രണ്ട് സ്ത്രീകളിൽ നിന്ന് 24 ലക്ഷം രൂപയുടെ സ്വർണവും കണ്ടെടുത്തു. ഇവരിൽ നിന്ന് രണ്ട് ഐ ഫോണും പിടികൂടിയിട്ടുണ്ട്.

Top