കര്‍ഷക മരണം, യുപി സര്‍ക്കാരിന്റെ നടപടികള്‍ തൃപ്തികരമല്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ലഖിംപുരില്‍ വാഹനം ഇടിച്ചുകയറി കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികളില്‍ തൃപ്തിയില്ലെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ദസറയ്ക്ക് ശേഷം കൂടുതല്‍ വാദം കേള്‍ക്കും.

ലഖിംപുര്‍ ഖേരി സംഭവങ്ങളിലെ അന്വേഷണ പുരോഗതി അറിയിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനു സുപ്രീം കോടതിയുടെ വ്യാഴാഴ്ച നിര്‍ദേശം നല്‍കിയിരുന്നു. കേസിലെ പ്രതികള്‍ ആരൊക്കെയാണ്, അവര്‍ അറസ്റ്റിലായോ തുടങ്ങിയ വിവരങ്ങള്‍ യുപി സര്‍ക്കാര്‍ നല്‍കുന്ന തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ നിര്‍ബന്ധമായും ഉണ്ടാവണമെന്നും ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ചു നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് നടപടികളില്‍ കോടതി അതൃപ്തി അറിയിച്ചത്.

Top