ലഖിംപൂര്‍ കര്‍ഷകഹത്യ; കുറ്റക്കാരെ വെറുതെ വിടില്ലെന്ന് നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: ലഖിംപൂര്‍ കര്‍ഷകഹത്യ അപലപനീയമെന്ന് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍. അന്വേഷണം ശരിയായ ദിശയില്‍ നടക്കുമെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും മന്ത്രി വ്യക്തമാക്കി. പാര്‍ട്ടിയോ, പ്രധാനമന്ത്രിയോ മാത്രമല്ല ഇത്തരം സംഭവങ്ങളില്‍ രാജ്യമൊന്നാകെ പ്രതിരോധത്തിലാകുമെന്നും നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.

അതേസമയം, കേന്ദ്രമന്ത്രി അജയ് മിശ്രയെ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘം ഇന്ന് രാഷ്ട്രപതിയെ കണ്ടു. ലഖിംപൂര്‍ കൂട്ടക്കൊലയെ കുറിച്ച് രണ്ട് സിറ്റിങ് ജഡ്ജിമാര്‍ അന്വേഷിക്കണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു. അതേസമയം ലഖിംപൂര്‍ സംഭവത്തില്‍ ഒരാള്‍ കൂടി കീഴടങ്ങിയതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

Top