ലഖിംപൂര്‍ ആക്രമണം; ബന്ദിന് ആഹ്വാനം ചെയ്ത് മഹാരാഷ്ട്ര

മുംബൈ: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ ഉണ്ടായ അക്രമത്തില്‍ അക്രമത്തില്‍ പ്രതിഷേധിച്ച് ബന്ദിന് ആഹ്വാനം ചെയ്ത് മഹാരാഷ്ട്ര. മഹാരാഷ്ട്രയിലെ പന്ത്രണ്ട് കോടി ജനങ്ങളും കര്‍ഷകരെ പിന്തുണക്കുമെന്ന് മന്ത്രി നവാബ് മാലിക് പറഞ്ഞു. പിന്തുണയെന്നാല്‍ നിങ്ങളെല്ലാവരും ബന്ദില്‍ പങ്കെടുക്കുകയും ഒരു ദിവസം നിങ്ങളുടെ ജോലി നിര്‍ത്തിവയ്ക്കുകയും ചെയ്യണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ബന്ദിന്റെ ഭാഗമായി അവശ്യ സേവനങ്ങള്‍ ഒഴികെ എല്ലാം അടച്ചിടുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. അതേസമയം ചില ട്രേഡ്‌സ് യൂണിയനുകള്‍ ബന്ദുമായി സഹകരിക്കില്ലെന്ന് അറിയിച്ചു. കൊവിഡും ലോക്ക്ഡൗണും വ്യാപാര മേഖലയെ തളര്‍ത്തിയെന്നും ബന്ദ് വരുമാനത്തെ ബാധിക്കുമെന്നും ട്രേഡ്‌സ് യൂണിയന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

Top