ലേക് പാലസ് റിസോര്‍ട്ട്; നികുതിയിളവ് നല്‍കാനുള്ള തീരുമാനത്തിനെതിരെ നഗരസഭാ കൗണ്‍സില്‍

Thomas chandy

ആലപ്പുഴ: തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന് നികുതിയിളവ് നല്‍കാനുള്ള തീരുമാനത്തിനെതിരെ നഗരസഭാ കൗണ്‍സില്‍. ലേക് പാലസ് റിസോര്‍ട്ടിന് നികുതി ഇളവ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് നഗരസഭാ കൗണ്‍സില്‍ അറിയിച്ചു. തോമസ് ചാണ്ടിക്ക് സര്‍ക്കാര്‍ നല്‍കിയ നികുതിയിളവ് അംഗീകരിക്കാനാവില്ലെന്നായിരുന്നു യുഡിഎഫ് അംഗങ്ങളുടെ നിലപാട്.

നഗരസഭാ നിശ്ചയിച്ച നികുതിയില്‍ നിന്നും ഇളവ് വരുത്തി സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കിയ ആലപ്പുഴ നഗരസഭാ സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്യാണമെന്നും യുഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇത് നഗരസഭാ കൗണ്‍സില്‍ യോഗം ശുപാര്‍ശ ചെയ്യും. അതേസമയം ഭരണസമിതി തീരുമാനം അംഗീകരിക്കില്ലെന്ന നിലപാടിലാണ് എല്‍ഡിഎഫ് അംഗങ്ങള്‍.

Top