കായലില്‍ കുളിക്കുന്നതിനിടെ നീര്‍നായകളുടെ കടിയേറ്റ് എട്ടുവയസുകാരന് പരുക്ക്

പള്ളുരുത്തി: കുമ്പളങ്ങി കായലില്‍ കുളിക്കുന്നതിനിടെ നീര്‍നായകളുടെ കടിയേറ്റ് എട്ടുവയസുകാരന് ഗുരുതര പരുക്ക്. കല്ലഞ്ചേരി പനക്കല്‍ വീട്ടില്‍ ഡാമിയന്റെ മകന്‍ സയനാണ് പരുക്കേറ്റത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പേവിഷബാധയ്‌ക്കെതിരെയുള്ള കുത്തിവെയ്പ്പ് നടത്തി.

ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. വീടിനോട് ചേര്‍ന്നുള്ള കായലില്‍ കുളിക്കാനിറങ്ങിയ സയനു നേരെ നീര്‍നായകള്‍ കൂട്ടത്തോടെ പാഞ്ഞടുത്ത് കടിക്കുകയായിരുന്നു.
സയന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഴത്തിലുള്ള മുറിവുണ്ടായിട്ടുണ്ട്.

Top