‘ആഹിസ്താ’; ലൈലാ മജ്‌നുവിലെ ആദ്യ ഗാനം പുറത്തുവിട്ടു, വീഡിയോ കാണാം

majnu

ഇംത്യാസ് അലി ഒരുക്കുന്ന ലൈലാ മജ്‌നുവിലെ ആദ്യ ഗാനം പുറത്തുവിട്ടു. ആഹിസ്താ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. അരിജിത് സിങും ജോനിത ഗാന്ധിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. സജിദ് അലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അവിനാഷ് തിവാരിയും ത്രിപതി ദിമ്രിയുമാണ് ലൈലയും മജ്‌നുവുമായി വേഷമിടുന്നത്.

കശ്മീരിലാണ് ലൈലാ മജ്‌നുവിന്റെ ചിത്രീകരണം നടന്നത്. ബാലാജി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം സെപ്റ്റംബര്‍ 7ന് തിയറ്ററുകളിലെത്തും.

Top