lahore – islamabad – pakistan

ഇസ്ലാമാബാദ്: ലാഹോര്‍ ഗുല്‍ഷന്‍-ഇ-ഇക്ബാല്‍ പാര്‍ക്കില്‍ ഉണ്ടായ ബോംബ് സ്‌ഫോടത്തിലെ ചാവേറിനെ കണ്ടെത്താനാകാതെ പാക് അന്വേഷണസംഘം കുഴങ്ങുന്നു. മാര്‍ച്ച് 27നുണ്ടായ സ്‌ഫോടനത്തില്‍ 72 പേരാണു കൊല്ലപ്പെട്ടത്.

പാക് ഭീകര സംഘടനയായ തെഹ്രിക്-ഇ-താലിബാന്‍ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഇവര്‍ത്തന്നെ ചാവേറിന്റെതെന്നു കാട്ടി ഒരു ചിത്രവും പുറത്തുവിട്ടിരുന്നു. എന്നാല്‍ അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിലപാട്.

സ്‌ഫോടനം നടക്കുന്നതിനു മുന്‍പൊന്നും പാര്‍ക്കിനു സുരക്ഷാ ഭീഷണി ഉണ്ടായിരുന്നില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘമുള്ളത്. അതിനിടെ സംശയം തോന്നിയതിനാല്‍, പാര്‍ക്കിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ ഒരാളുടെ തലയുടെ ഭാഗം ഡിഎന്‍എ പരിശോധനകള്‍ക്ക് അയച്ചിരിക്കുകയാണ് അന്വേഷണ സംഘം.

ഇതിന്റെ പരിശോധനാഫലം വന്നതിനു ശേഷമേ അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും കാര്യങ്ങള്‍ പറയാനാകൂ എന്ന നിലപാടിലാണ് അവര്‍.

Top