ലാഹോറിലെ ശക്തമായ പൊടിക്കാറ്റില്‍ നാല് പേര്‍ മരിച്ചു; 13 പേര്‍ക്ക് പരുക്കേറ്റു

ലാഹോര്‍: ലാഹോറിലെ ശക്തമായ പൊടിക്കാറ്റില്‍ നാല് പേര്‍ മരിച്ചു. 13 പേര്‍ക്ക് പരുക്കേറ്റു. ചൊവ്വാഴ്ച രാത്രിയാണ് പൊടിക്കാറ്റ് അതിശക്തമായി വീശിയടിച്ചത്. മരിവരില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തീയാകാത്തവരാണ്. മരണസംഖ്യ കൂടുന്നതായി ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തു.

lahore-dust-1

ഇസ്ലാമാബാദിലും ലാഹോറിലുമാണ് കനത്ത പൊടിക്കാറ്റ് വീശുന്നത്. ലാഹോര്‍ ഗാര്‍ഹിഷഹു, ധരംപുര്‍, ഡേവിസ് റോഡ്, അല്ലമ ഇക്ബാല്‍ റോഡ്, സഹഫിയ കോളനി, ഹര്‍ബന്‍സുപുര എന്നിവിടങ്ങളിലുള്ള ഇലക്ട്രിക്ക് പോസ്റ്റുകള്‍ ഒടിഞ്ഞ് വൈദ്യുതി ബന്ധം തകരാറിലായി. ശക്തമായ കാറ്റില്‍ നാശനഷ്ടങ്ങള്‍ കൂടുകയാണ്. നഗരത്തിലെ വീടുകള്‍ക്കും നാശനഷ്ടം സംഭവിച്ചു.പാക്കിസ്ഥാന്‍
ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പി ഐ എ) ന്റെ രണ്ട് എയര്‍ക്രാഫ്റ്റുകളും തകര്‍ന്നു.

Top