‘ലാഗ് ബ ഒമർ’ ആഘോഷം; ഇസ്രായേലിൽ തിക്കിലും തിരക്കിലും 38 മരണം

ജറുസലേം: ‘ലാഗ് ബ ഒമർ’ ആഘോഷത്തിനിടെ ഇസ്രായേലിൽ 38 മരണം. രാജ്യത്തെ പ്രധാന നഗരങ്ങളിലൊന്നായ മെറോണിൽ നടന്ന ആഘോഷത്തിൽ തിക്കിലും തിരക്കിലും പെട്ടാണ് ആളുകൾ മരിച്ചത്. ഗുരുതരമായി പരിക്കേറ്റവരുടെ ആരോഗ്യനില മോശമായി തുടരുന്നതിനാൽ മരണസംഖ്യ ഉയർന്നേക്കും.

കൊവിഡ്-19 നിയന്ത്രണങ്ങൾ അവഗണിച്ചാണ് ആളുകൾ ആഘോഷങ്ങൾക്കായി ഒത്തുകൂടിയത്. പതിനായിരക്കണക്കിനാളുകൾ എത്തിയതോടെയാണ് ദുരന്തമുണ്ടായത്. ആളുകളെ ഒഴിപ്പിക്കാൻ പൊലീസ് ശ്രമം നടത്തുന്നതിനിടെയാണ് തിക്കും തിരക്കുമുണ്ടായതെന്ന ആരോപണവും ശക്തമാണ്.

നൂറിലധികം പേർക്ക് പരിക്കേറ്റതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഇവരിൽ പലരുടെയും ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റവരെ സൈനിക ഹെലികോപ്റ്ററുകളിൽ ആശുപത്രികളിൽ എത്തിച്ചു. മരിച്ചവരുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കാൻ ഇപ്പോൾ കഴിയില്ലെന്നും നിരവധി പേർക്ക് ജീവൻ നഷ്‌ടമായതായും ഇസ്രായേലിന്റെ ദേശീയ അടിയന്തര സേവനമായ മാഗൻ ഡേവിഡ് അഡോം (എം‌ഡി‌എ) വ്യക്തമാക്കി.

Top