വര്‍ഗീയതക്കെതിരെ ആഞ്ഞടിച്ച് ലേഡി ഗാഗ

വാഷിംഗ്‌ടൺ : വർഗീയതക്കെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നിരിക്കുകയാണ് അമേരിക്കന്‍ പാട്ടുകാരി ലേഡി ഗാഗ. സമൂഹത്തിലെ വെളുപ്പിന്‍റെ ആധിപത്യം കൊടുംവിഷമാണെന്ന് ലേഡി ഗാഗ വ്യക്തമാക്കി.

നിരവധി ഇന്ത്യൻ ആരാധകരുള്ള അമേരിക്കൻ പാട്ടുകാരിയാണ് ലേഡി ഗാഗ . വർഗീയതെക്കെതിരെയുള്ള തന്റെ പ്രതികരണമാണ് ലേഡി ഗാഗ ഇവിടെ വ്യക്തമാക്കിയിരിക്കുന്നത് .

നിങ്ങള്‍ ഈ രാജ്യത്താണ് ജനിക്കുന്നതെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ വെളുപ്പിന്‍റെ ആധിപത്യമെന്ന വിഷം കുടിക്കേണ്ടി വരുമെന്നാണ് പോപ് ഗായിക ലേഡി ഗാഗ തുറന്നടിക്കുന്നത്. എന്റെ ജീവിതം എന്നെ പഠിപ്പിച്ച കാര്യങ്ങൾ പഠിക്കാനും ചിലത് അറിയാതിരിക്കാനുമുള്ള പ്രക്രിയയിലാണ് ഞാൻ. സാമൂഹ്യ നീതി എന്നത് സാക്ഷരത മാത്രമല്ല, അതൊരു ജീവിത ശൈലിയാണ്. ട്രന്‍ഡിന് അനുസരിച്ച് തങ്ങളുടെ ഷോയില്‍ ആക്ടിവിസം കാണിക്കുന്നവരെപ്പോലെയാണ് താനെന്നും ലേഡി ഗാഗ കൂട്ടിച്ചേര്‍ത്തു.

സോഷ്യല്‍ മീഡിയ ആക്ടിവിസത്തില്‍ സജീവമായിട്ടുള്ള ആളുകള്‍ അമേരിക്കക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതില്‍ പരാജയപ്പെടുന്നുവെന്നും ഗാഗ ചൂണ്ടിക്കാട്ടി. ഇതുവരെ 10 കോടിയിലധികം ആല്‍ബങ്ങള്‍ വിറ്റഴിച്ചിട്ടുള്ള ഗാഗ ഏക്കാലത്തെയും മികച്ച പോപ് ഗായകരിൽ ഒരാളാണ്. 12 ഗിന്നസ് ബുക്ക് റെക്കോര്‍ഡുള്‍ ,6 ഗ്രാമി പുരസ്‌കാരങ്ങള്‍, മൂന്നു ബ്രിട്ട് പുരസ്‌കാരങ്ങള്‍ എന്നിവ സ്വന്തമാക്കിയിട്ടുള്ള താരവുമാണ് ഗാഗ.

Top