പെരുമ്പാവൂരില്‍ കടമുറിക്ക് മുന്നില്‍ യുവതി കൊല്ലപ്പെട്ട നിലയില്‍

പെരുമ്പാവൂര്‍ : പെരുമ്പാവൂരില്‍ കടമുറിക്ക് മുന്നില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്താണ് സംഭവം.

ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തമിഴ്‌നാട് സ്വദേശിയാണെന്ന് സംശയമുണ്ട്. കടകളിലെ സി.സി.ടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

അതേസമയം മരണ കാരണം തൂമ്പ കൊണ്ട് തലയ്ക്കടിച്ചതാകാമെന്നാണ് നിഗമനം.

Top