കോമഡി ചിത്രം ലഡുവിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടു

വിനയ് ഫോര്‍ട്ട്, ശബരീഷ് വര്‍മ, ബാലു വര്‍ഗീസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന റൊമാന്റിക് കോമഡി എന്റര്‍ടെയ്നര്‍ ചിത്രം ലഡുവിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. അരുണ്‍ ജോര്‍ജ് കെ ഡേവിഡാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സാഗര്‍ സത്യനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തൃശൂരില്‍ നിന്നും കോതമംഗലത്തേക്ക് ഒരു വിവാഹത്തിനായി പോകുന്ന യാത്രയില്‍ ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. വിനയ് ഫോര്‍ട്ടാണ് വരനായി വേഷമിടുന്നത്. തമിഴ് നടന്‍ ബോബി സിംഹയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഷറഫുദ്ദീന്‍, മനോജ് ഗിന്നസ്, സാജു നവോദയ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നേരം, പ്രേമം എന്നീ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയ രാജേഷ് മുരുകേശനാണ് ലഡുവിനും സംഗീതമൊരുക്കുന്നത്. ഗൗതം ശങ്കറാണ് കാമറ കൈകാര്യം ചെയ്യുന്നത്. മിനി സ്റ്റുഡിയോയുടെ ബാനറില്‍ എസ് വിനോദ് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം നവംബര്‍ 16ന് തിയേറ്ററുകളിലെത്തും.

Top