തണുത്ത് വിറച്ച് ലഡാക്ക് ; കടുത്ത വരള്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്‌

ജമ്മു-കശ്മീര്‍: ജമ്മു-കശ്മീരിലെ ലഡാക്ക് മേഖലയിലെ ലെഹ് ജില്ലയില്‍ ഏറ്റവും അധികം തണുപ്പ് രേഖപ്പെടുത്തി.

കഴിഞ്ഞ ദിവസം മൈനസ് 9.4 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നെങ്കില്‍ മൈനസ് 11.3 ഡിഗ്രി സെല്‍ഷ്യസാണ് ലേ നഗരത്തില്‍ ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്ന തണുപ്പ്.

കാര്‍ഗില്‍ നഗരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മൈനസ് 7.4 ഡിഗ്രി സെല്‍ഷ്യസായിരുന്നുവെങ്കില്‍ ഇപ്പോള്‍ രേഖപ്പെടുത്തുന്നത് മൈനസ് 7 ഡിഗ്രി സെല്‍ഷ്യസാണ്.

ജമ്മുകശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറില്‍ കഴിഞ്ഞ ദിവസം മൈനസ് 2.9 ഡിഗ്രി സെല്‍ഷ്യസില്‍ നിന്നും 1.2 ഡിഗ്രി സെല്‍ഷ്യസായും, ദക്ഷിണ കശ്മീരിലെ ഖസാരിഗൗഡില്‍ 2.4 ഡിഗ്രി സെല്‍ഷ്യസില്‍ നിന്നും 1.2 ഡിഗ്രി ആയതായും രേഖപ്പെടുത്തി.

കാശ്മീരിലെ കൊക്കര്‍നാഗ് നഗരത്തില്‍ 0.5 ഡിഗ്രി സെല്‍ഷ്യസും, ഗുല്‍മാര്‍ഗില്‍ കഴിഞ്ഞ ദിവസം മൈനസ് 3.4 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

കശ്മീരിലും ലഡാക്കിലും അടുത്ത ഏതാനും ദിവസങ്ങളില്‍ വരള്‍ച്ചയ്ക്കു സാധ്യതയുള്ളതായും കാലാവസ്ഥാ വിഭാഗം പ്രവചിക്കുന്നുണ്ട്.

Top