ലഡാക്ക് സംഘര്‍ഷം; ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കി ബിപിന്‍ റാവത്ത്

ന്യൂഡല്‍ഹി: ലഡാക്ക് സംഘര്‍ഷത്തില്‍ ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇരുസൈന്യവും തമ്മിലുള്ള ചര്‍ച്ചയും നയതന്ത്ര മാര്‍ഗവും പരാജയപ്പെട്ടാല്‍ സൈനിക നടപടിയിലേക്ക് നീങ്ങുന്ന കാര്യം പരിഗണനയിലാണെന്ന് ബിപിന്‍ റാവത്ത് പറഞ്ഞു.

യഥാര്‍ഥ നിയന്ത്രണ രേഖയില്‍ അതിക്രമങ്ങള്‍ സംഭവിക്കുന്നത് അതിന്റെ വിന്യാസത്തെക്കുറിച്ചുള്ള വ്യത്യസ്ത ധാരണകള്‍ കാരണമാണെന്ന് റാവത്ത് വ്യക്തമാക്കി.

കഴിഞ്ഞ രണ്ടര മാസത്തിനിടെ നിരവധി തവണ സൈനിക, നയതന്ത്ര തലത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും അതിര്‍ത്തി പ്രശ്‌നം പരിഹരിക്കുന്നതില്‍ കാര്യമായ മുന്നേറ്റം ഇതുവരെ ഉണ്ടായിട്ടില്ല.

Top