മോസ്‌കോ ഇന്റര്‍നാഷണല്‍ഓട്ടോ ഷോയിലെ താരമായത്‌ ലാഡ 4X4 വിഷന്‍ കണ്‍സെപ്റ്റ്

മോസ്‌കോ: 2018 മോസ്‌കോ ഇന്റര്‍നാഷ്ണല്‍ ഓട്ടോ ഷോയില്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ മോഡലാണ് ലാഡ 4X4 വിഷന്‍ കണ്‍സെപ്റ്റ്. കമ്പനിയുടെ ഭാവി ഡിസൈന്‍ സങ്കല്‍പ്പങ്ങളിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണിത്. നേരത്തെ Niva, Vas 212 എന്നീ പേരുകളിലാണ് 4X4 എസ്.യു.വി വിപണിയിലെത്തിയത്.

റെനോ ഉടമസ്ഥതയിലുള്ള ലാഡയുടെ ചീഫ് ഡിസൈനറായ ബ്രിട്ടന്‍ സ്റ്റീവ് മാട്ടിനാണ് 4X4 വിഷന്‍ എസ്.യു.വി രൂപകല്പന ചെയ്തത്. X രൂപത്തിലുള്ള ഗ്രില്‍, X രൂപത്തിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ്, 3D രൂപത്തിലുള്ള വശങ്ങള്‍, സ്‌പോര്‍ട്ടി വീല്‍, വലിയ പനോരമിക് സണ്‍റൂഫ്, 220V സോക്കറ്റ് തുടങ്ങി ഫീച്ചേഴ്‌സിനൊപ്പം ആകെ മൊത്തം കരുത്തന്‍ പരിവേഷം ആവകാശപ്പെടാനുണ്ട് ലാഡ 4X4 വിഷനുള്ളത്.

4.2 മീറ്റര്‍ പ്ലാറ്റ്‌ഫോമിലാണ് 5 ഡോര്‍ ലാഡ നിര്‍മ്മിക്കുന്നത്. ദുര്‍ഘടമായ പാതകള്‍ സഞ്ചരിക്കാന്‍ ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സിനായി 21 ഇഞ്ച് വീലാണ് വാഹനത്തില്‍ നല്‍കിയിരിക്കുന്നത്. അതേസമയം 4X4 വിഷന്റെ മെക്കാനിക്കല്‍ ഫീച്ചേഴ്‌സ് സംബന്ധിച്ച കാര്യങ്ങളൊന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല. 2021-2022 കാലയളവില്‍ മാത്രമേ 4X4 പ്രൊഡക്ഷന്‍ യൂണിറ്റിന്റെ നിര്‍മാണം ലാഡ ആരംഭിക്കുകയുള്ളുവെന്നാണ് റിപ്പോര്‍ട്ട്.

Top