പാലായിലെ ബൂത്തുകളിൽ വെളിച്ചക്കുറവ്: പരാതി നൽകി യുഡിഎഫ്

കോട്ടയം: പാലായില്‍ പല ബൂത്തുകളിലും വെളിച്ചക്കുറവ് മൂലം വോട്ടിംഗ് യന്ത്രങ്ങളിലെ പേരും ചിഹ്നവും കാണാൻ സാധിക്കുന്നില്ലെന്ന് പരാതി ഉയർന്നതിനെ തുടന്ന് യുഡിഎഫ് റിട്ടേണിംഗ് ഓഫീസർക്ക് പരാതി നൽകി. യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ ചിഹ്നത്തിന് തെളിച്ചക്കുറവുണ്ടെന്ന പരാതിയും ഉയർന്നിട്ടുണ്ട്.

പാലായില്‍ 2016 നെ അപേക്ഷിച്ച് അഞ്ചുശതമാനം പോളിങ് കുറഞ്ഞു. പക്ഷേ ഉപതെരഞ്ഞെടുപ്പിനേക്കാള്‍ ഒരു ശതമാനത്തോളം പോളിങ് കൂടുകയും ചെയ്തു. പോളിങ് കുറഞ്ഞ മേഖലകളില്‍ ആരുടെ വോട്ടാണ് വീഴാത്തതെന്ന കണക്കെടുപ്പിലാണ് പാര്‍ട്ടികള്‍.

ബൂത്തുകളിലെ വെളിച്ചക്കുറവ് സംബന്ധിച്ച് പരാതി ഉന്നയിച്ചിട്ടുണ്ടെങ്കിലും പലയിടത്തും പരിഹാരം ഉണ്ടായിട്ടില്ല.

Top