ഗുജറാത്തിൽ 17 മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്ത കേസ്; 22 പ്രതികളെ വെറുതെ വിട്ടു കോടതി

അഹമ്മദാബാദ്: ഗുജറാത്ത് കലാപ കാലത്തെ കൂട്ടക്കൊലക്കേസിൽ 22 പ്രതികളെ കോടതി വെറുതെവിട്ടു. ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ സെഷൻസ് കോടതിയാണ് പ്രതികളെ വെറുതെവിട്ടത്. ദിയോൾ ഗ്രാമത്തിൽ 2002 ഫെബ്രുവരി 28ന് മുസ്ലീം സമുദായത്തിൽപ്പെട്ട 17 പേരെ കൂട്ടക്കൊല ചെയ്ത സംഭവത്തിലാണ് കോടതി ഉത്തരവ്.

ഗോധ്രയിൽ ട്രെയിൻ കത്തിച്ചതിന് പിറ്റേന്ന് ദിയോളിൽ പതിനേഴുപേരെ കൂട്ടക്കൊല നടത്തിയ കേസിലെ പ്രതികളെയാണ് വെറുതെവിട്ടത്. കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തെങ്കിലും, രണ്ടുവർഷത്തിന് ശേഷമാണ് ഈ സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസുമായി ബന്ധപ്പെട്ട് 22 പേരെ അറസ്റ്റ് ചെയ്തിരുന്നു.

 

Top