‘അടിനിയമം റദ്ദാക്കണം’; ഹംഗറിയില്‍ തൊഴിലാളികള്‍ പണിമുടക്കിലേക്ക്

ബുഡാപ്പെസ്റ്റ് :ഹംഗറിയില്‍ തൊഴിലാളി സംഘടനകള്‍ ദേശീയ പണിമുടക്കിലേക്ക് . തൊഴിലാളി വിരുദ്ധനിയമത്തിനെതിരെയാണ് 19ന് രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചത്.

വര്‍ഷത്തില്‍ 400 മണിക്കൂര്‍ അധികം ജോലിചെയ്യാന്‍ തൊഴിലുടമകള്‍ക്ക് ആവശ്യപ്പെടാവുന്ന നിയമം ആണ് അടിനിയമം. ഡിസംബറിലാണ് ഈ നിയമം പാര്‍ലമെന്റ് പാസാക്കിയത്.ഇതിനെതിരെ പതിനായിരത്തിലധികം ആളുകള്‍ പാര്‍ലമെന്റിനുമുന്നില്‍ പ്രതിഷേധിച്ചു.

അടിമനിയമം റദ്ദാക്കുക , കൂലി വര്‍ധിപ്പിക്കുക, തൊഴിലാളികളുടെ അവകാശങ്ങള്‍ വര്‍ധിപ്പിക്കുക, കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ വിരമിക്കല്‍ സംവിധാനം നടപ്പാക്കുക എന്നിവയാണ് തൊഴിലാളികളുടെ ആവശ്യം. പ്രധാനമന്ത്രി ഒക്ടര്‍ ഒര്‍ബാനുമായി തൊഴിലാളി സംഘടനകള്‍ ചര്‍ച്ച നടത്തും. വിജയം കണ്ടില്ലെങ്കില്‍ പണിമുടക്കിലേക്ക് നീങ്ങും.

Top