തൊഴിലാളി സമരം; കൊച്ചി ബിപിസിഎല്ലില്‍ പാചക വാതക വിതരണം തടസപ്പെട്ടു

BPCL Kochi

കൊച്ചി: കൊച്ചി ബിപിസിഎല്ലില്‍ പാചക വാതക വിതരണം തടസപ്പെട്ടു. തൊഴിലാളികളുടെ സമരത്തെ തുടര്‍ന്നാണ് പാചക വാതക വിതരണം തടസപ്പെട്ടത്. ലോഡിംഗിന് കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ലോറികള്‍ ഇവിടെ കെട്ടിക്കിടക്കുകയാണ്. തൊഴിലാളികളുടെ കുറവ് മൂലം സിലിണ്ടര്‍ കയറ്റുന്നത് വൈകുന്നതായി സമരക്കാര്‍ പറയുന്നു. അധികൃതര്‍ക്ക് മുന്നില്‍ പ്രശ്നം അവതരിപ്പിച്ചെങ്കിലും നടപടി സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് സമരക്കാര്‍ പറയുന്നു.

 

Top