മുംബൈ: ഈ മാസം 21 മുതല്‍ അഞ്ചു ദിവസത്തേയ്ക്ക് രാജ്യത്ത് ബാങ്കുകള്‍ അടഞ്ഞു കിടക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. അവധി ദിവസങ്ങളും തൊഴിലാളി സമരവും ഒത്തു വന്നതോടെയാണ് കൂട്ട അവധിയ്ക്കുള്ള സാധ്യത കാണുന്നത്.
ഡിസംബര്‍ 21ന് രാജ്യത്തെമ്പാടും പണിമുടക്ക് നടത്തുമെന്ന് രണ്ടു തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 10 ലക്ഷം ബാങ്ക് ജീവനക്കാര്‍ സമരത്തില്‍ പങ്കെടുക്കുമെന്നാണു സൂചന. 22 നാലാം ശനിയായതിനാല്‍ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കില്ല. 23 ഞായറാണ്. 25 ക്രിസ്മസ് ദിനമായതിനാല്‍ ബാങ്കുകള്‍ അവധിയാണ്. 26നും തൊഴിലാളി സംഘടനകള്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ 24മാത്രമാണ് പ്രവൃത്തി ദിനമായിട്ടുള്ളത്.
ആദ്യത്തെ പണിമുടക്ക് ജീവനക്കാരുടെ വേതന നിര്‍ണയത്തിനെതിരെയാണ്. രണ്ടാമത്തേത് ബറോഡ, ദേന, വിജയ ബാങ്കുകള്‍ ലയിപ്പിക്കാനുള്ള തീരുമാനത്തിനെതിരേയുമാണ്.










