ആന്റണി രാജുവിന്റെ പരിപാടി ബഹിഷ്‌കരിച്ച് സിഐടിയു ഉൾപ്പെടെയുള്ള തൊഴിലാളി സംഘടനകൾ 

താഗത മന്ത്രി ആന്റണി രാജുവിന്റെ പരിപാടി സിഐടിയു ഉൾപ്പെടെ തൊഴിലാളി സംഘടനകൾ ബഹിഷ്കരിച്ചു. കണ്ണൂർ ഡിപ്പോ യാർഡ് ഉദ്ഘാടനത്തിന് ജീവനക്കാർ പങ്കെടുത്തില്ല. സംഘടനകൾക്ക് എതിരെ ആന്റണി രാജു പ്രസ്താവന നടത്തുന്നതിലാണ് പ്രതിഷേധം. തൊഴിലാളി സംഘടനകളൾക്ക് എന്തെങ്കിലും അസൗകര്യം കാണുമെന്നായിരുന്നു ആന്റണി രാജുവിന്റെ പ്രതികരണം. കെ എസ് ആർ ടി സിയിലെ സാമ്പത്തിക പ്രതിസന്ധിയും തുടർന്നുള്ള തർക്കങ്ങളാണ് ഇപ്പോൾ മന്ത്രിക്കെതിരായ ബഹിഷ്കരണത്തിലേക്ക് വരെ കാര്യങ്ങൾ എത്തിച്ചിരിക്കുന്നത്.

അതേസമയം ദീർഘദൂര സർവീസുകൾക്കായി രൂപീകരിച്ച സ്വിഫ്റ്റ് കമ്പനി കെ.എസ്.ആർ.ടിസിയുടെ ഹ്രസ്വദൂര സർവീസുകളും ഏറ്റെടുക്കുന്നുവെന്ന്
റിപ്പോർട്ട്. ആദ്യഘട്ടത്തിൽ തിരുവനന്തപുരത്താണ് പദ്ധതി നടപ്പിലാക്കുക. നഗരത്തിൽ പുതിയതായി ആരംഭിച്ച സിറ്റി സർക്കുലർ ഉടൻ സ്വിഫ്റ്റിന്റെ ഭാഗമാകും. കിഫ്ബി, പ്ലാൻ ഫണ്ട് എന്നിവ ഉപയോഗിച്ച് വാങ്ങുന്ന ബസുകൾ സ്വിഫ്റ്റിന്റെ ഭാഗമാക്കാനാണ് സർക്കാർ തീരുമാനം. 700 ബസുകൾ ഇത്തരത്തിൽ വാങ്ങുന്ന ചർച്ചകൾ നടക്കുകയാണ്.

Top