അഘോരിയായ സെയ്ഫ് അലി ഖാന്‍; ട്രെയിലര്‍ പുറത്ത്

സെയ്ഫ് അലിഖാന്റെ ഏറ്റവും പുതിയ ചിത്രമാണ് ലാല്‍ കപ്താന്‍. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഹിമാലയന്‍ ഗുഹകളിലും മറ്റും ഏകാന്തവാസം നയിക്കുന്ന അഘോരിയായാണ് സെയ്ഫ് അലി ഖാന്‍ ചിത്രത്തില്‍ എത്തുന്നത്. എന്‍.എച്ച്. 10 ഒരുക്കിയ നവദീപ് സിങ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

രണ്ട് ഭാഗങ്ങളായാകും ചിത്രം എത്തുക. സിനിമയുടെ ആദ്യ ഭാഗത്തിന്റെ ട്രെയിലറാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ലാല്‍ കപ്താന്‍ – ദ് ഹണ്ട് എന്നാണ് ആദ്യ ചാപ്റ്ററിന്റെ പേര്. ഒക്ടോബര്‍ 18നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. നാഗ സന്യാസിയുടെ പ്രതികാര കഥയാണ് ചിത്രം ചര്‍ച്ചചെയ്യുന്നത്.

Top