വിജയ് സേതുപതി ചിത്രം ‘ലാഭ’ത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

സ് പി ജനനാഥന്‍ വിജയ് സേതുപതിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലാഭം. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ശ്രുതി ഹാസനാണ് ചിത്രത്തില്‍ നായിക.

ജഗപതി ബാബു, കലയ്യരാസന്‍, സായ് ധന്‍സിക, ഡാനിയല്‍ എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഡി ഇമ്മനാണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്. സിനിമാറ്റോഗ്രഫി രാംജി. സംവിധായകന്‍ അറുമുഖനും വിജയ് സേതുപതിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം തിയറ്റര്‍ റിലീസിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Top