സ്പാനിഷ് ലീഗ്; എതിരാളികളുമായി മല്ലിടാന്‍ റയല്‍ മാഡ്രിഡും ബാഴ്സലോണയും

സെവിയ്യ: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡും ബാഴ്സലോണയും ഇന്ന് ഇരുപത്തിമൂന്നാം റൗണ്ട് മത്സരത്തിന് ഇറങ്ങും. രാത്രി എട്ടരയ്ക്കാണ് മത്സരം ആരംഭിക്കുക. റയല്‍ മാഡ്രിഡ് ഒസസൂനയേയും, രാത്രി ഒന്നരയ്ക്ക് റയല്‍ ബെറ്റിസിനേയുമാണ് നേരിടുക.

സ്പാനിഷ് ലീഗില്‍ സീസണില്‍ 49 പോയിന്റുള്ള റയലാണ് ഒന്നാം സ്ഥാനത്തുള്ളത്. ബാഴ്സലോണ 46 പോയിന്റുമായി തൊട്ടുപിന്നിലുമാണ്. ഇന്ന് മത്സരത്തിനിറങ്ങുന്ന സൂപ്പര്‍ ടീമുകളായ റയലും ബാഴ്സയും ജയം ലക്ഷ്യമാക്കിയായിരിക്കും ഇറങ്ങുക.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് മാഞ്ചസ്റ്റര്‍ സിറ്റി വെസ്റ്റ്ഹാമിനെ നേരിടും. സിറ്റിയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം നടക്കുക. രാത്രി പത്തിനാണ് മത്സരം തുടങ്ങുക. ലീഗില്‍ 25 കളിയില്‍ 51 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ സിറ്റി.
ലിവര്‍പൂള്‍ ആണ് ഒന്നാം സ്ഥാനത്ത്.

Top