ഗരെത് ബെയ്ല്‍ നേടിയ ഗോളില്‍ ലാ ലിഗയില്‍ റയല്‍ മാഡ്രിഡിന് വിജയം

മാഡ്രിഡ്: ലാ ലിഗയില്‍ ഹുയെസ്‌കെയ്‌ക്കെതിരായ മത്സരത്തില്‍ റയല്‍ മാഡ്രിഡിന് വിജയം. പത്ത് മത്സരങ്ങളുടെ ഇടവേളക്ക് ശേഷം ഗരെത് ബെയ്ല്‍ നേടിയ ഗോളിലാണ് വിജയം നേടിയത്.

കളി തുടങ്ങി എട്ടാം മിനിറ്റില്‍ തന്നെ ബെയ്ല്‍ ലക്ഷ്യം കണ്ടു. 802 മിനിറ്റുകള്‍ കളിക്കളത്തില്‍ ചിലവഴിച്ച ബെയ്ല്‍ 40 ഷോട്ട് അടിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയിരുന്നില്ല. ആ ഗോള്‍ വരള്‍ച്ചക്കാണ് ലാ ലിഗയിലെ കുഞ്ഞന്‍ ടീമായ ഹുയെസ്‌കയ്‌ക്കെതിരെ ബെയ്ല്‍ അറുതി വരുത്തിയത്. വിജയത്തോടെ 15 മത്സരങ്ങളില്‍ നിന്ന് 26 പോയിന്റുമായി റയല്‍ നാലാമതെത്തി.

Top