ബാഴ്‌സയെ തെറിപ്പിച്ച് ലാ ലിഗയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് റയല്‍ മാഡ്രിഡ്

മാഡ്രിഡ്: ലാ ലിഗയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് റയല്‍ മാഡ്രിഡ്. റയല്‍ സോസീഡാഡിനെതിരായ ജയത്തോടെ ബാഴ്സലോണയെ പിന്തള്ളിയാണ് റയല്‍ മാഡ്രിഡ് ഒന്നാമതെത്തിയത്. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് റയല്‍ എവേ മത്സരത്തില്‍ സോസീഡാഡിനെ മറികടന്നത്.

30 മത്സരങ്ങളില്‍ നിന്ന് റയലിനും ബാഴ്സയ്ക്കും 65 പോയന്റ് വീതമാണുള്ളത്. എന്നാല്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ റയലിനായിരുന്നു മൂന്‍തൂക്കം.

ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസും കരീം ബെന്‍സേമയുമാണ് റയലിനായി ഗോള്‍ നേടിയത്. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷമാണ് മൂന്നു ഗോളുകളും പിറന്നത്. 50-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സെര്‍ജിയോ റാമോസാണ് റയലിനെ മുന്നിലെത്തിച്ചത്. പിന്നാലെ 70-ാം മിനുട്ടില്‍ ബെന്‍സേമ റയലിന്റെ മൂന്ന് പോയന്റ് ഉറപ്പിച്ച രണ്ടാം ഗോളും നേടി.

Top