ലാ ലിഗ; ഒസാസുനയെ നാണം കെടുത്തി റയല്‍, ജയം നേടിയത് നാല് ഗോളുകള്‍ക്ക്

പാംപ്ലോന: ലാ ലിഗയില്‍ ഒസാസുനയെ തോല്‍പ്പിച്ച് റയല്‍ മാന്‍ഡ്രിഡ്. ഒന്നിനെതിരേ നാല് ഗോളിനാണ് റയല്‍ ജയം സ്വന്തമാക്കിയത്. 33-ാം മിനുട്ടില്‍ ഇസ്‌കോയിലൂടെ റയല്‍ സമനില നേടുകയായിരുന്നു.

ശേഷം 38-ാം മിനുട്ടില്‍ സെര്‍ജിയോ റാമോസിന്റെ ഗോളിലൂടെ റയല്‍ ലീഡെടുത്തു. പിന്നീട് അസിസ്റ്റില്‍ ലൂക്കാസാണ് 84-ാം മിനുട്ടില്‍ അടുത്ത ഗോള്‍ സമ്മാനിച്ചത്. വിജയഗോള്‍ നേടിയത് ലൂക്കാ ജോവിക്കാണ്. ഇതോടെ മിന്നുന്ന ജയത്തിലേക്ക് റയല്‍ എത്തി.

Top