മെസിക്ക് ഹാട്രിക്കില്‍ അര്‍ദ്ധസെഞ്ചുറി ; സെവിയ്യയെ കീഴടക്കി ബാഴ്‌സ

സെവിയ്യ: ഫുട്‌ബോളിലെ മിശിഹ സെവിയ്യക്കെതിരേ ഇന്നു നടന്ന മല്‍സരത്തില്‍ രണ്ട് അപൂര്‍വ്വ നേട്ടങ്ങള്‍ സ്വന്തമാക്കി. ഹാട്രിക്കില്‍ അര്‍ദ്ധസെഞ്ചുറിയും കരിയറില്‍ 650 ഗോളെന്ന നേട്ടവും.

ലയണല്‍ മെസിയുടെ ഹാട്രിക്കിലൂടെയാണ് സെവിയ്യയെ ബാഴ്‌സ കീഴടക്കിയത്.

മെസിയുടെ കരിയറിലെ 50-ാം ഹാട്രിക്കാണ് സെവിയ്യയുടെ ഗ്രൗണ്ട് സാക്ഷ്യം വഹിച്ചത്.26, 67, 85 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോളുകള്‍. ലൂയിസ് സുവാരസ് 93-ാം മിനിറ്റില്‍ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

25 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബാഴ്‌സ 57 പോയിന്റുമായി ഒന്നാം സ്ഥാനം കരസ്ഥമാക്കി. മറ്റു മല്‍സരങ്ങളില്‍ ഗെറ്റെഫെ റയോ വാല്‍കാനോയെ 2-1നു തോല്‍പ്പിച്ചു. ആല്‍വ്‌സ് സെല്‍റ്റാ വിഗോ മല്‍സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു.

Top