ലാലിഗയില്‍ ബാഴ്‌സലോണയ്ക്കും റയല്‍ മാഡ്രിഡിനും തോല്‍വി

മാഡ്രിഡ്: ലാ ലിഗയില്‍ ബാഴ്‌സലോണയ്ക്കും റയല്‍ മാഡ്രിഡിനും തോല്‍വി. ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ബാഴ്‌സ പരാജപ്പെട്ടത്. സെവിയ്യയോടായിരുന്നു റയലിന്റെ തോല്‍വി. സീസണില്‍ ബാഴ്‌സലോണയുടെ ആദ്യ പരാജയമാണിത്.

ബാഴ്‌സലോണ തോറ്റതോടെ ലീഗില്‍ ഒന്നാം സ്ഥാനം സ്വപ്നം കണ്ട് കളിക്കാനിറങ്ങിയ റയല്‍ മാഡ്രിഡിനും പിഴച്ചു. പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ ആന്‍ഡ്രെ സില്‍വ ഇരട്ടഗോളുകളാണ് കരസ്ഥമാക്കിയത്. 17, 21 മിനിറ്റുകളില്‍ ആയിരുന്നു സില്‍വ ഗോളുകള്‍ നേടിയത്. 39-ാം മിനിറ്റില്‍ ബെന്‍ യെഡര്‍ മൂന്നാം ഗോളും നേടി.

കഴിഞ്ഞ കളിയില്‍ ഹാട്രിക്ക് നേടിയ താരമാണ് ബെന്‍ യെഡര്‍. റയല്‍ മാഡ്രിഡിന്റെ സീസണിലെ ആദ്യ പരാജയമാണിത്. ഇതോടെ റയലിന് ഒന്നാമതെത്താനുള്ള അവസരം നഷ്ടപ്പെടുകയും ചെയ്തു. ബാഴ്‌സലോണയക്കും റയലിനും 13 പോയിന്റാണുള്ളത്.

Top