ലാലിഗയില്‍ കിരീട പോരാട്ടം കടുത്തു

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ കിരീടപ്പോരാട്ടം കടുത്തു.സെവിയ്യയുടെ മൈതാനത്ത് കഴിഞ്ഞ ദിവസം നടന്ന മത്സരം ഗോള്‍രഹിത സമനിലയിലാണ് കലാശിച്ചത്. സെവിയ്യക്കെതിരേ ബാഴ്സലോണ ,സമനിലയില്‍ കുടുങ്ങിയതോടെയാണ് കിരീടപ്പോരാട്ടം കടുത്തിരിക്കുന്നത്.

സമനിലയോടെ 30 കളികളില്‍ നിന്ന് 65 പോയന്റുള്ള ബാഴ്സയുടെ ഒന്നാം സ്ഥാനം ഭീഷണിയിലായിരിക്കുകയാണ്. ഞായറാഴ്ച റയല്‍ സോസീഡാഡിനെതിരായ മത്സരത്തില്‍ ജയിക്കാനായാല്‍ റയല്‍ മാഡ്രിഡിനും 38 പോയന്റാകും. പരസ്പരം കളിച്ചപ്പോഴുള്ള ഗോള്‍ ശരാശരി വെച്ച് റയല്‍ ലീഗില്‍ ഒന്നാമതെത്തും.

കോവിഡ് -19 പാന്‍ഡെമിക്കിനെ തുടര്‍ന്ന് മൂന്നുമാസം നിര്‍ത്തിവച്ച സ്പാനിഷ് ലീഗ് പുനരാരംഭിച്ചപ്പോള്‍ നടന്ന ആദ്യ രണ്ടു മത്സരത്തിലും ബാഴ്സ ജയം സ്വന്തമാക്കിയിരുന്നു.

Top