ലാ ലീഗ: ബാഴ്സലോണക്ക് നിരാശയുടെ സമനില

MESSIII

ലാ ലീഗയിൽ ബാഴ്സലോണക്ക് നിരാശയുടെ സമനില. കാദിസാണ് ബാഴ്‍സലോണയെ സമനിലയില്‍ തളച്ചത്. സീസണിലെ 16ആം ഗോൾ മെസ്സി അടിച്ചെങ്കിലും കളിയുടെ അവസാന നിമിഷങ്ങളിൽ വഴങ്ങിയ പെനാൽറ്റിയാണ് ബാഴ്സലോണയുടെ വിജയത്തെ തടഞ്ഞത്.

ബാഴ്സ ജയമുറപ്പിച്ചെന്നു കരുതിയപ്പോളാണ് 89ആം മിനുട്ടിലെ പെനാൽറ്റിയിലൂടെ അലെക്സ് ഫെർണാണ്ടസ് ക്യാമ്പ് നൂവിൽ ബാഴ്സക്ക് നിരാശ സമ്മാനിച്ചത്. അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സിയുടെ പെനാൽറ്റിയാണ് ബാഴ്സലോണക്ക് ആദ്യ പകുതിയിൽ ലീഡ് നൽകിയത്‌.

Top