നാനൂറു ഗോളില്‍ ചരിത്രത്തിന്റെ കോട്ടകെട്ടി ഫുട്‌ബോള്‍ മിശിഹ

ബാഴ്‌സലോണ:യൂറോപ്പിലെ ലീഗുകളില്‍ ഒന്നില്‍ മാത്രമായി 400 ഗോള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമായി ലയണല്‍ മെസ്സി. സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണ എതിരില്ലാത്ത മൂന്ന് ഗോളിന് ഐബറിനെ തോല്‍പിച്ച മത്സരത്തിലാണ് മെസ്സി ചരിത്ര നേട്ടം സ്വന്തമാക്കിയത്. സൂപ്പര്‍ താരം ലയണല്‍ മെസി നാനൂറാം ഗോള്‍ നേടിയ മത്സരത്തില്‍ ലൂയിസ് സുവാരസ് ഇരട്ടഗോളുമായി(19, 59) തിളങ്ങി. 435ാം മത്സരത്തിലാണ് മെസ്സിയുടെ നേട്ടം. 53ാം മിനുറ്റിലായിരുന്നു മെസ്സിയുടെ ചരിത്ര ഗോള്‍.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ലാലിഗ, ഇറ്റാലിയന്‍ ലീഗ് എന്നിവയില്‍ നിന്നായി 409 ഗോള്‍ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ആകെ ഗോള്‍ നേട്ടത്തില്‍ മുന്നില്‍. ജയത്തോടെ അത്‌ലറ്റിക്കോ മാഡ്രിഡിനേക്കാള്‍ അഞ്ച് പോയിന്റ് ലീഡുമായി ബാഴ്‌സ ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ബാഴ്‌സയ്ക്ക് 19 കളിയില്‍ 43 പോയിന്റുണ്ട്.

Top