ക്വിഡ് നിയോടെക് എഡിഷന്‍ വിപണിയിലെത്തിച്ച് റെനോ

ക്വിഡ് നിയോടെക് എഡിഷന്‍ വിപണിയിലെത്തിച്ച് റെനോ. മൂന്ന് വേരിയന്റുകളില്‍ ക്വിഡ് നിയോടെക് എഡിഷന്‍ ലഭ്യമാണ്. RXL വേരിയന്റുകളെക്കാള്‍ 30,000 രൂപ കൂടുതലാണ് നിയോടെക് എഡിഷന്‍ മോഡലുകള്‍ക്ക്. ക്വിഡ് നിയോടെക് എഡിഷന്റെ പ്രധാന ആകര്‍ഷണം ഇരട്ട നിറങ്ങളിലുള്ള എക്സ്റ്റീരിയര്‍ ഫിനിഷ് ആണ്.

മൂണ്‍ലൈറ്റ് സില്‍വര്‍ ബോഡി നിറത്തോടൊപ്പം സന്‍സ്‌കര്‍ ബ്ലൂ റൂഫും നേരെ തിരിച്ചുമുള്ള രണ്ട് കളര്‍ കോമ്പിനേഷനുകളാണ് നിയോടെക് എഡിഷന്. ഒപ്പം ഗ്രില്ലില്‍ ക്രോം ടച്, വോള്‍ക്കാനോ ഗ്രേ ഫ്‌ളക്‌സ് വീലുകള്‍, നിയോടെക് ഡോര്‍ ക്ലാഡിങ്, കറുപ്പില്‍ പൊതിഞ്ഞ ബി-പില്ലര്‍, സി പില്ലറില്‍ 3ഉ സ്റ്റിക്കര്‍ എന്നിവയാണ് ക്വിഡ് നിയോടെക് എഡിഷന്റെ എക്സ്റ്റീരിയറിലെ ആകര്‍ഷണങ്ങള്‍.

Top