kwid – market – india

മാര്‍ച്ചിലെ വില്‍പ്പന കണക്കെടുപ്പില്‍ ഫ്രഞ്ച് നിര്‍മാതാക്കളായ റെനോ ഇന്ത്യയ്ക്കു മികച്ച നേട്ടം. കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടേയ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡില്‍ നിന്നുള്ള എതിരാളികളെ പിന്നിലാക്കി റെനോയുടെ ‘ക്വിഡ്’ വില്‍പ്പന കണക്കെടുപ്പില്‍ അഞ്ചാം സ്ഥാനത്തെത്തി.

‘ഗ്രാന്‍ഡ് ഐ 10’, ‘എലീറ്റ് ഐ 20’ എന്നിവയാണു മാര്‍ച്ചില്‍ 9,743 യൂണിറ്റ് വിറ്റ ‘ക്വിഡി’ന്റെ മുന്നേറ്റത്തില്‍ അടി തെറ്റിയത്. വിപണിയിലെത്തിയതു മുതല്‍ ഇതുവരെ ‘ക്വിഡ്’ കൈവരിച്ച വില്‍പ്പന 41,205 യൂണിറ്റിന്റേഗന്റതാണ്.

മുന്‍വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് എട്ടു ശതമം വളര്‍ച്ചയോടെ മാര്‍ച്ചില്‍ 9,544 യൂണിറ്റിന്റെ വില്‍പ്പന നേടിയിട്ടും ‘ഗ്രാന്‍ഡ് ഐ 10’ ആറാം സ്ഥാനത്തായി. ‘എലീറ്റ് ഐ 20’ വില്‍പ്പനയിലാവട്ടെ 2015 മാര്‍ച്ചിനെ അപേക്ഷിച്ച് 16% ഇടിവുണ്ട്; 8,713 യൂണിറ്റ് വില്‍പ്പനയോടെയാണു കാര്‍ പട്ടികയില്‍ എട്ടാം സ്ഥാനത്തെത്തിയത്.

ആദ്യ സ്ഥാനങ്ങള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞെങ്കിലും മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡില്‍ നിന്നുള്ള മോഡലുകളുടെ വില്‍പ്പന തുടര്‍ച്ചയായ മൂന്നാം മാസത്തിലും ഇടിഞ്ഞതു കമ്പനിക്കു തലവേദനയായിട്ടുണ്ട്. ഒന്നാം സ്ഥാനത്തുള്ള ‘ഓള്‍ട്ടോ’ കഴിഞ്ഞ മാസം കൈവരിച്ചത് 22,101 യൂണിറ്റിന്റെ വില്‍പ്പനയാണ്; 2015 മാര്‍ച്ചില്‍ വിറ്റ 24,961 യൂണിറ്റിനെ അപേക്ഷിച്ച് 11% കുറവ്.

Top