kvidin new model two car

ക്വിഡിന്റെ രണ്ട് പ്രത്യേക പതിപ്പുമായി വിപണി പിടിക്കാനുള്ള ഒരുക്കത്തിലാണ് റിനോ. 2016 ഓട്ടോഎക്‌സപോയിലായിരുന്നു ക്വിഡ് ക്ലൈബര്‍, ക്വിഡ് റേസര്‍ എന്നീ രണ്ട് പതിപ്പുകളുടെ പ്രകാശനം നടത്തിയത്. രണ്ട് എഡിഷനും ക്വിഡ് ഹാച്ച്ബാക്കിനെ ആധാരമാക്കിയാണ് നിര്‍മ്മിച്ചിട്ടുള്ളത്.

രണ്ട് മോഡലുകളില്‍ ഏതെങ്കിലുമൊന്ന് അടുത്ത വര്‍ഷമാദ്യം വിപണിയിലെത്തുന്നതായിരിക്കും. എന്നാല്‍ ലോഞ്ച് ഡേറ്റിനെ കുറിച്ച് കമ്പനിയിതുവരെ വ്യക്തമാക്കിയിട്ടില്ല.

ആകര്‍ഷക വിലയില്‍ വളരെ പരിമിതമായ യൂണിറ്റുകളായിരിക്കും വില്പനയ്‌ക്കെത്തുക.

ഓഫ് റോഡിംഗിന് ഉതകുന്ന കരുത്തുറ്റ എന്‍ജിനാണ് ക്വിഡ് ക്ലൈബറിന് നല്‍കുക. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും ഓഫ് റോഡ് ടയറുമാണ് മറ്റൊരു പ്രത്യേകത.

എന്നാല്‍ സാധാരണ റോഡുകള്‍ക്ക് ചേരും വിധമുള്ള എന്‍ജിനും രൂപഘടനയുമാണ് ക്വിഡ് റേസറിനുള്ളത്.

ക്ലൈബറിനേക്കാളും കുറഞ്ഞ ഗ്രൗണ്ട് ക്ലിയറന്‍സാണിതിനുള്ളത്. വീതിക്കൂടിയ ബംബറാണ് മറ്റൊരു പ്രത്യേകത.

രണ്ട് മോഡലിലും 1.0ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് നല്‍കുക. കൂടാതെ 5സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും ഉള്‍പ്പെടുത്തുന്നതായിരിക്കും.

ഇന്ത്യയിലെ റിനോ ശൃംഖല വ്യാപിക്കുന്നതിന്റെ ഭാഗമായിട്ടാണ് ക്വിഡിന്റെ പുതിയ പതിപ്പുകളെ വിപണിയില്‍ എത്തിക്കുന്നത്.

ഇതിനകം തന്നെ മികച്ച വില്പന നേടിയെടുത്ത രണ്ട് മോഡലുകളാണ് ഡസ്റ്റര്‍, ക്വിഡ് എന്നിവ.

ഇതേരീതിയില്‍ നല്ല പ്രതികരണം തന്നെയായിരിക്കും പുത്തന്‍ മോഡലുകള്‍ക്കും ലഭിക്കുക എന്ന വിശ്വാസത്തിലാണ് കമ്പനി.

Top