ബാഹുബലി തിരക്കഥാകൃത്തും, കിംഗ് ഖാനും ഒന്നിക്കുന്നതായി റിപ്പോർട്ട്

Shah Rukh Khan

ബോളിവുഡിൽ പുതിയ ഹിറ്റ് ചിത്രമൊരുക്കാൻ ബാഹുബലി തിരക്കഥാകൃത്ത് കെ.വി.വിജയേന്ദ്ര പ്രസാദും, കിംഗ് ഖാനും ഒന്നിക്കുന്നതായി റിപ്പോർട്ട് . ഇന്ത്യൻ സിനിമയിലെ ഹിറ്റ് ചിത്രമായ ബാഹുബലി ഒരുക്കിയ കെ.വി. വിജയേന്ദ്ര പ്രസാദും ഷാരുഖ് ഖാനും ഒന്നിക്കുമ്പോൾ പ്രേക്ഷകർ പ്രതീക്ഷയിലാണ്.

നിലവിൽ കങ്കണ കേന്ദ്രകഥാപാത്രമാകുന്ന ചിത്രം ‘മണികർണ്ണിക: ക്യുൻ ഓഫ് ഝാൻസി’ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് കെ.വി. വിജയേന്ദ്ര പ്രസാദാണ്. പ്രതികാരത്തിന്റെ കഥയാണ് കിംഗ് ഖാൻ ചിത്രത്തിന്റെ ഇതിവൃത്തമെന്നാണ് സൂചനകൾ. ചിത്രവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Top