പ്രതിപക്ഷ നേതാവിനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് കെ.വി തോമസ്

കൊച്ചി: പ്രതിപക്ഷ നേതാവ് ആരാകണം എന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡിനെ അഭിപ്രായം അറിയിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. തീരുമാനം ഹൈക്കമാന്റ് ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭ തുടങ്ങിയ ശേഷം പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത സ്ഥിതി ഉണ്ടായിട്ടുണ്ട്. ഇത് സര്‍ക്കാര്‍ ഉണ്ടാക്കുന്ന കാര്യം അല്ലല്ലോ. നേതൃത്വം മാറണോ എന്ന കാര്യത്തിലുള്ള അഭിപ്രായവും ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് ആരാണ് എന്നത് തര്‍ക്കത്തിന്റെ വിഷയം അല്ല. തര്‍ക്കങ്ങള്‍ അല്ല അഭിപ്രായം ഉള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും കെ വി തോമസ് അഭിപ്രായപ്പെട്ടു.

Top