മുഖ്യമന്ത്രി ആ സ്ഥാനത്തിരുന്ന് പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് പറഞ്ഞത്; കെ.വി തോമസ്

ന്യൂഡല്‍ഹി: കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ കെ.വി. തോമസ്. മുഖ്യമന്ത്രി ആ സ്ഥാനത്തിരുന്നുകൊണ്ട് പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് പറഞ്ഞതെന്ന് കെ.വി. തോമസ് പറഞ്ഞു.

കേരളത്തിലെ ജനങ്ങള്‍ ഉറ്റുനോക്കുന്ന പത്രസമ്മേളനമാണ് മുഖ്യമന്ത്രിയുടേത്. അത്തരം ഒരു പത്രസമ്മേളനത്തില്‍ 20 മിനിട്ട് ഇത്തരം ഒരു കാര്യത്തിന് വേണ്ടി ചിലവാക്കുക എന്നത് ശരിയാണോ? കെ. സുധാകരന്‍ ഒരു രാഷ്ട്രീയ നേതാവാണ്. അദ്ദേഹത്തിന് രാഷ്ട്രീയപരമായ കാഴ്ചപ്പാടുകള്‍ ഉണ്ട്. കെ. സുധാകരന്റെ പ്രതികരണം കെ.പി.സി.സി. അധ്യക്ഷന്‍ എന്ന നിലയിലാണെന്നും കെ.വി. തോമസ് വ്യക്തമാക്കി.

 

 

Top