പരാതി അറിയിച്ചു; കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വിശ്വാസമുണ്ടെന്ന് കെ.വി തോമസ്

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ വിശ്വാസം ഉണ്ടെന്ന് കെ.വി തോമസ്. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിലെത്തി ഹൈക്കമാന്റ് പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു കെവി തോമസിന്റെ പ്രതികരണം. പരാതികള്‍ ഉണ്ട്. അത് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പരാതി പരിഹാര ഫോര്‍മുലയൊന്നും മുന്നോട്ട് വച്ചിട്ടില്ലെന്നും കെ.വി തോമസ് പറഞ്ഞു.

അനുനയത്തിന് തയ്യാറായെങ്കിലും വര്‍ക്കിംഗ് പ്രസിഡണ്ട് സ്ഥാനമടക്കമുള്ള പദവികളിലെ പാര്‍ട്ടി തീരുമാനം കാക്കുകയാണ് കെ.വി തോമസ്. വര്‍ക്കിംഗ് പ്രസിഡണ്ട് അല്ലെങ്കില്‍ ഉമ്മന്‍ചാണ്ടി അധ്യക്ഷനായ മേല്‍നോട്ട സമിതിയില്‍ സ്ഥാനം, മകള്‍ക്ക് സീറ്റ് ഇതൊക്കെയായിരുന്നു തോമസിന്റെ ഉപാധികള്‍. അതില്‍ വര്‍ക്കിംഗ് പ്രസിഡണ്ട് സ്ഥാനത്തില്‍ ഉടന്‍ തീരുമാനം ഉണ്ടായേക്കുമെന്നാണ് വിവരം.

 

Top