പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി കെവി തോമസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വികസന പ്രവർത്തനങ്ങളിൽ ഒപ്പം പ്രവർത്തിക്കുമെന്ന് കെവി തോമസ്. വികസന പദ്ധതികൾ സംബന്ധിച്ച നിർദ്ദേശങ്ങൾ മുഖ്യമന്ത്രിക്ക് കൈമാറി. മറ്റു കാര്യങ്ങൾ മുഖ്യമന്ത്രി തീരുമാനിക്കുമെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു വെച്ചാണ് കെവി തോമസ് പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയത്.

വികസന സാധ്യത കൂടുതലുള്ള മേഖലകളെ പറ്റിയും മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് കേന്ദ്ര സഹായം എങ്ങനെ ലഭ്യമാക്കാം, തുടർന്നുള്ള വികസനം എങ്ങനെവേണം എന്നീ കാര്യങ്ങളിൽ ചർച്ച നടത്തി. പദവിയോ സ്ഥാനത്തെ കുറിച്ചോ സംസാരിച്ചിട്ടില്ല . ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും കെ വി തോമസ് പറഞ്ഞു .

 

 

Top