കെ.വി തോമസ് സിപിഐഎം ആസ്ഥാനത്ത്

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് ഡല്‍ഹിയിലെ എകെജി സെന്ററിലെത്തി. അദ്ദേഹം സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി. രണ്ട് മാസം മുന്‍പ് യെച്ചൂരിയെ കണ്ടിരുന്നതായി അദ്ദേഹം പറഞ്ഞു. ഇടയ്ക്കിടയ്ക്ക് കാണാറുണ്ട്. ഇപ്പോള്‍ നേരത്തെ ഉറപ്പിക്കാത്ത കൂടിക്കാഴ്ചയാണ് ഉണ്ടായതെന്നും ആവശ്യമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും കെ വി തോമസ് പറഞ്ഞു.

കഥയുണ്ടാക്കേണ്ടതില്ല. യെച്ചൂരിയുമായി വ്യക്തിപരമായ ബന്ധമാണെന്നും കെ വി തോമസ് പറഞ്ഞു. ദേശീയ രാഷ്ട്രീയമാണ് സംസാരിച്ചത്. പട്ടിണി, തൊഴിലില്ലായ്മ എന്നിവ നേരിടാന്‍ എന്താണ് മാര്‍ഗമെന്നും ആരാഞ്ഞു. ബിജെപിക്ക് എതിരായ ഫൈറ്റാണ് മുഖ്യവിഷയം. അതിലൊരു തീരുമാനത്തിലെത്താന്‍ വേണ്ടിയാണ് വന്നത്. ബിജെപിക്ക് എതിരായ നീക്കം എളുപ്പമല്ലെന്നും കെ വി തോമസ് പറഞ്ഞു.

 

Top