കൊച്ചി മെട്രോ യാത്രയില്‍ ജനപ്രതിനിധികളെ ഒഴിവാക്കിയത് മര്യാദകേടെന്ന് കെ.വി. തോമസ്

thomaskv

ന്യൂഡല്‍ഹി: കൊച്ചി മെട്രോയിലെ മുഖ്യമന്ത്രിയുടെ കന്നിയാത്രയില്‍ ജനപ്രതിനിധികളെ ഒഴിവാക്കിയത് മര്യാദകേടാണെന്ന് കെ.വി.തോമസ് എംപി.

കെഎംആര്‍എല്ലിനെതിരേ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഉദ്ഘാടനത്തിന് മുന്നോടിയായി കൊച്ചി മെട്രോ റെയിലിന്റെ ഒന്നാം റീച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് പാലാരിവട്ടം മുതല്‍ ആലുവ വരെ സഞ്ചരിച്ച് യാത്രാ സൗകര്യങ്ങളും അദ്ദേഹം വിലയിരുത്തി.

Top