ആഴക്കടല്‍ മത്സ്യബന്ധനം; കടകംപള്ളി പറഞ്ഞത് അസംബന്ധമെന്ന് കെ.വി തോമസ്

കണ്ണൂര്‍: ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ കടകംപള്ളി സുരേന്ദ്രനെതിരെ കെ.വി തോമസ്. ധാരണപത്രം എ പ്രശാന്തിനെ കൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഒപ്പുവയ്പ്പിച്ചതെന്ന് കടകംപള്ളി പറഞ്ഞത് അസംബന്ധമെന്ന് കെ വി തോമസ് പറഞ്ഞു. പ്രശാന്തിനെതിരെ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരട്ടെ എന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് പുറത്തുവിടും വരെ എംഒയു ഒളിച്ച് വയ്ക്കുകയായിരുന്നു. മന്ത്രിമാരറിയാതെ മൂവായിരം കോടിയിലേറെ രൂപയുടെ ധാരണപത്രം ഉണ്ടാകുമോ എന്നും അങ്ങനെ സംഭവിച്ചാല്‍ മന്ത്രിക്ക് പിന്നെ അധികാരത്തില്‍ തുടരാനാകുമോ എന്നും അദ്ദേഹം ചോദിച്ചു. തീരദേശത്ത് ഈ വിവാദം കൊടുങ്കാറ്റായി മാറിയിട്ടുണ്ടെന്നും കെ വി തോമസ് കൂട്ടിച്ചേര്‍ത്തു.

 

Top