‘പൊറോട്ടയല്ല കുഴിമന്തിയാണ് ബെസ്റ്റ്’; രാഹുലിന്റെ ജോഡോ യാത്രയെ പരിഹസിച്ച് സിപിഎം

പെരിന്തല്‍മണ്ണ: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് പെരിന്തൽമണ്ണയിൽ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസ് കെട്ടിടത്തിൽ കറുത്ത ബാനർ. പൊറോട്ടയല്ല, കുഴിമന്തിയാണ് പെരിന്തൽമണ്ണയിൽ ബെസ്റ്റെന്നാണ് ബാനറിലുള്ളത്. ഏലംകുളം ലോക്കൽ കമ്മിറ്റി ഓഫീസ് കെട്ടിടത്തിലാണ് ബാനർ. രാഹുൽ ഗാന്ധി യാത്രയുടെ പേരിൽ തട്ടുകടകളോളം കയറിയിറങ്ങുകയാണെന്ന തരത്തിൽ നിരവധി ട്രോളുകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമാണ്.

എന്നാൽ ഇതിനെതിരെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് കോൺഗ്രസ് നേതാവ് വി ടി ബൽറാം. ഇതേ കെട്ടിടത്തിൽ യാത്ര കാണാൻ നിരവധി സ്ത്രീകൾ കയറി നില്‍ക്കുന്നതിന്റെ ചിത്രമടക്കം വി ടി ബല്‍റാം ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. കറുത്ത ബാനറുമായി കമ്മികൾ,തുടുത്ത മനസ്സുമായി ജനങ്ങൾ എന്ന തലക്കെട്ടോടെയാണ് കുറിപ്പ്.

 

Top