മുഖ്യമന്ത്രിയോടൊപ്പം വേദി പങ്കിടില്ല; വി മുരളീധരന്‍ കെയുഡബ്ല്യൂജെയുടെ ചടങ്ങ് ബഹിഷ്‌ക്കരിച്ചു

muraleedharan

തിരുവനന്തപുരം:ഉദ്ഘാടകന്‍ മുഖ്യമന്ത്രി ആയതിനാല്‍ കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ 55ാം വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വി.മുരളീധരന്‍ എംപി. സമ്മേളനത്തില്‍ സംബന്ധിക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, ആ ഉറപ്പ് പാലിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോള്‍ ഉള്ളതെന്ന് എംപി പത്രപ്രവര്‍ത്തക യൂണിയനെ അറിയിച്ചു.

ജനാധിപത്യ സംവിധാനത്തില്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യവും ആരാധനസ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ ചുമതലയുള്ള സംസ്ഥാനമുഖ്യമന്ത്രി ശബരിമലയില്‍ ഭരണഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. അത്തരത്തലുള്ള ഒരു വ്യക്തി ഉദ്ഘാടനംചെയ്യുന്നചടങ്ങില്‍ വേദി പങ്കിടാന്‍ എന്റെ മനസാക്ഷി അനുവദിക്കുന്നില്ല എന്ന് മുരളീധരന്‍ വ്യക്തമാക്കി.

WhatsApp Image 2018-11-18 at 3.23.29 PM (1)

ജനാധിപത്യ സംവിധാനത്തില്‍ മാധ്യമസ്വാതന്ത്ര്യത്തോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് മതസ്വാതന്ത്ര്യവും. മതസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് ആരാധന സ്വാതന്ത്ര്യവും. ഇവ ഉറപ്പ് വരുത്തുന്നതിനുള്ള ചുമതലയാണ് ഭരണകൂടത്തിന്റേത്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമലയില്‍ നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ ഒരു ജനാധിപത്യ ഭരണകൂടത്തിന് ഭൂഷണമല്ല.

ശബരിമലയുടെ നിയന്ത്രണം ദേവസ്വംബോര്‍ഡില്‍ നിന്നും പോലീസ് ബലമായി ഏറ്റെടുക്കുന്നു. ശബരിമലയിലും പരിസരപ്രദേശങ്ങളിലും അക്ഷരാര്‍ഥത്തില്‍ പോലീസ്‌രാജ് നടപ്പിലാക്കിയിരിക്കുകയാണ്. ആചാരനുഷ്ഠാനങ്ങള്‍ പാലിച്ചുകൊണ്ട് വൃതശുദ്ധിയോടെ ശബരിമലയിലേയ്ക്ക് പോകുന്ന തീര്‍ത്ഥാടകരെ അകാരണമായി അറസ്റ്റ് ചെയ്ത നിരവധി സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിട്ടുള്ളത്. ശശികല ടീച്ചറും കെ.സുരേന്ദ്രനും ഉള്‍പ്പെടെയുള്ളവര്‍ ഈ പോലീസ് രാജിന് ഇരയായവരാണെന്നും അദ്ദേഹം വിശദീകരിച്ചു.

Top