സ്വതന്ത്ര്യ ഓൺലൈൻ പോർട്ടലുകളുടെ സംഘടനയെ പേടിച്ച് കെ.യു.ഡബ്ല്യൂ.ജെ . . ?

മലപ്പുറം: പത്രമുതലാളിമാരുടെ താല്‍പര്യം സംരക്ഷിക്കാന്‍ പത്രസ്ഥാപനങ്ങളുടെ ഓണ്‍ ലൈന്‍ പോര്‍ട്ടലുകളിലെ മാധ്യമപ്രവര്‍ത്ത
കര്‍ക്ക് അംഗത്വം നല്‍കാന്‍ കെ.യു.ഡബ്യൂ.ജെ സംസ്ഥാന സമ്മേളനത്തിന്റെ തീരുമാനം.

കേരളത്തിലെ ഭൂരിപക്ഷം വരുന്ന സ്വതന്ത്ര ഓണ്‍ലൈന്‍പോര്‍ട്ടലുകള്‍ കോം ഇന്ത്യ (കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ ഇന്ത്യ) എന്ന സംഘടന രൂപീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കിയതോടെ മുഖ്യധാരാമാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ തമസ്ക്കരിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഈ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

പത്ര സ്ഥാപനങ്ങളുടെ ഓണ്‍ലൈന്‍ പോർട്ടലുകളിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് അംഗത്വം നല്‍കുന്നതോടെ ആയിരം കോപ്പികള്‍ പോലുമില്ലാത്ത കടലാസ് പത്രങ്ങളിലെ ലേഖകര്‍ക്കും വരെ യൂണിയനില്‍ അംഗത്വം ലഭിക്കും.

വിവേചനപരമായ ഈ നിലപാടിനെതിരെ സീനിയര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ പോലും ശക്തമായ പ്രതിഷേധമുയര്‍ന്നു കഴിഞ്ഞു.

തൊഴിലാളി സംഘടനയായി രജിസ്റ്റര്‍ ചെയ്യപ്പെട്ട കേരള പത്രപ്രവര്‍ത്തകയൂണിയന്‍ എല്ലാ തൊഴില്‍സംസ്ക്കാരവും ട്രേഡ്യൂണിയന്‍
നിലപാടുകളും മൂല്യങ്ങളും കാറ്റില്‍പ്പറത്തിയാണ് പ്രവര്‍ത്തിക്കുന്നത് എന്ന ആരോപണം അംഗങ്ങള്‍ക്കിടയില്‍ തന്നെ ശക്തമാണ്.

കേരളത്തിലെ 3000 പത്രക്കാരുടെ സംഘടനയായ കെ.യു.ഡബ്യൂ.ജെ കോടിക്കണക്കിനു രൂപയാണ് സര്‍ക്കാരില്‍ നിന്നും സഹായമായി നേടുന്നത്. പ്രധാനനഗരങ്ങളില്‍ കോടികള്‍ വിലമതിക്കുന്ന കണ്ണായ സ്ഥലങ്ങളാണ് പ്രസ് ക്ലബുകള്‍ക്കായി യൂണിയന് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

എന്നാല്‍ പത്രപ്രവര്‍ത്തക യൂണിയനാവട്ടെ അതിന്റെ അംഗത്വം നല്‍കുന്നതുപോലും മുതലാളിയുടെ അംഗീകാരം നേടിയ ശേഷമാണെ
ന്നതാണ് വിചിത്രം.

സ്ഥിര നിയമനം ലഭിച്ചതായി പത്രമുതലാളി സാക്ഷ്യപ്പെടുത്തുന്ന എല്ലാ തൊഴില്‍സുരക്ഷയുമുള്ള പത്രപ്രവര്‍ത്ത
കനുമാത്രമേ യൂണിയനില്‍ അംഗത്വം ലഭിക്കൂ. എന്നാല്‍ മാതൃഭൂമിയില്‍ നിന്നും പിരിച്ചുവിടപ്പെട്ട സി. നാരായണനാണ് യൂണിയ
ന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനം വഹിക്കുന്നതെന്നാണ് വിരോധാഭാസം.

എറണാകുളത്ത് നടന്ന കഴിഞ്ഞ സംസ്ഥാന സമ്മേളനമാണ് കരാര്‍ ജീവനക്കാര്‍ക്ക് അംഗത്വം നല്‍കാന്‍ തീരുമാനിച്ചിരുന്നത്.

തൊഴില്‍ പ്രശ്നങ്ങളില്‍ കുത്തകപത്രങ്ങളോട് നട്ടെല്ലോടെ സംസാരിക്കാനും യൂണിയന്‍ നേതൃത്വം തയ്യാറാവുന്നില്ലെന്ന പരാതിയും മലപ്പുറം സമ്മേളനത്തില്‍ ഉയര്‍ന്നിട്ടുണ്ട്.

Top